vidhya
ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിൽ കോയമ്പത്തൂർ ഭാരതീയ വിദ്യാഭവൻ ചെയർമാൻ ഡോ. ബി.കെ കൃഷ്ണരാജ് വാനവരായർ സംസാരിക്കുന്നു. ഇ. രാമൻകുട്ടി, വേണുഗോപൽ സി. ഗോവിന്ദ്, കെ. ശങ്കരനാരായണൻ എന്നിവർ സമീപം

കൊച്ചി: പാഠ്യപദ്ധതികൾക്കപ്പുറം വിദ്യാർത്ഥികളെ പ്രബുദ്ധരാക്കുമ്പോഴാണ് രാഷ്ട്രം ഉന്നതിയിലേക്ക് കുതിക്കുന്നതെന്ന് കോയമ്പത്തൂർ ഭാരതീയ വിദ്യാഭവൻ ചെയർമാൻ ഡോ. ബി.കെ. കൃഷ്ണരാജ് വാനവരായർ പറഞ്ഞു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളെ രാഷ്ട്രപൗരന്മാരാക്കി മാറ്റുന്നതിനെക്കുറിച്ച് സ്വപ്‌നം കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നാടിന് ആവശ്യമെന്ന ഡോ. എസ്. രാധാകൃഷ്ണന്റെ വാക്കുകൾ പ്രസക്തമാണ്. അക്കാഡമിക് മികവിനേക്കാളും നീതിശാസ്ത്ര ബോധത്തിനാണ് ഊന്നൽ നൽകേണ്ടതെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ സി.എ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഇ. രാമൻകുട്ടി സ്വാഗതവും സെക്രട്ടറി കെ. ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.