കോലഞ്ചേരി :പ്ലാസ്റ്റിക് പരിശോധന കർശനമായതോടെ കാരി ബാഗുകൾ കളം വിട്ടു. പകരക്കാരൻ വിപണിയിൽ. ബയോ പ്ലാസ്റ്റോ ബാഗ് എന്ന പേരിൽ ശ്രീപെരുമ്പത്തൂരിൽ നിർമിക്കുന്ന പ്രകൃതിയോടിണങ്ങുന്നകവറുകളാണു വ്യാപാരസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്. കവറിൽ ക്യു.ആർ കോഡ് ഉണ്ട്.425 രൂപയാണ് കിലോയുടെ വില. 110 കവറുകളാണ് ഒരു കിലോ.വ്യാപാരികൾക്കു ഒരു കവറിനു നാലു രൂപയോളം ചെലവു വരുന്നതിനാൽ ബേക്കറിയുംസ്റ്റേഷനറി സ്ഥാപനങ്ങളുംവ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. മത്സ്യ വിൽപ്പനയ്ക്കെത്തുന്ന കച്ചവടക്കാരിൽ പലരും തേക്കില കരുതിയാണ് വരുന്നത്.