കൊച്ചി: ചിത്രകാരൻ ഷാജി അപ്പുക്കുട്ടൻ ക്യൂറേറ്ററാവുന്ന 'റസ്റ്റിക് ഫൂട്ട്മാർക്ക്‌സ് ' ദേശീയ കലാപ്രദർശനം നാളെ (ബുധൻ) എറണാകുളത്ത് ആരംഭിക്കും. ഡർബാർഹാൾ ആർട് ഗാലറിയിൽ 22 ന് വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടനത്തിൽ തമിഴ് കഥാകൃത്തും സാമൂഹ്യപ്രവർത്തകനുമായ ബവചെല്ലദുരൈ മുഖ്യാതിഥിയാകും. ലളിതകലാ അക്കാഡമി അദ്ധ്യക്ഷൻ നേമം പുഷ്പരാജ്, അക്കാഡമി സെക്രട്ടറി പി.വി. ബാലൻ, അംഗങ്ങളായ ബാലമുരളീകൃഷ്ണൻ, ടോം വട്ടക്കുഴി, ബ്രസീലിയൻ ചലചിത്രസംവിധായകൻ ആനന്ദ് ജ്യോതി, ചിത്രകാരന്മാരായ മത്തായി കെ.ടി, നന്ദൻ പി.വി, ബാബുസേവ്യർ, സ്‌നേഹ മെഹ്‌റ, രതീദേവി പണിക്കർ, പ്രദീപ്കുമാർ കെ.പി, പ്രീതി വടക്കത്ത്, സുമേഷ് കമ്പല്ലൂർ, അജികുമാർ, തുടങ്ങിയവർ പങ്കെടുക്കും.
പത്തു ദിവസങ്ങളിലെ പ്രദർശനത്തിൽ നടക്കുന്ന ആർട് ഷോയിൽ ഡൽഹി, മുംബയ്, കൊൽക്കൊത്ത, ചെന്നൈ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ 29 ചിത്രകാരന്മാരുടെ 58 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആത്മലോക് ആർട് ഡൊമൈനാണ് സംഘാടകർ.