കൊച്ചി: പോസ്റ്റോഫീസുകളിലേക്ക് തപാൽ, ഗ്രാമീണ തപാൽ ഇൻഷ്വറൻസ് പദ്ധതികളുടെ ഏജന്റുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 10 ന് രാവിലെ 10 ന് ആലുവ പോസ്റ്റൽ ഡിവിഷനിൽ നടക്കും.
അപേക്ഷകർ ബയോഡേറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകലുമായി ഹാജരാകണം. ലൈഫ് ഇൻഷ്വറൻസ് അഡ്വൈസർമാർ, ഏജന്റുമാർ എന്നിവയിൽ മുൻപരിചയമുള്ളവർ, അങ്കണവാടി, മഹിളാമണ്ഡൽ ജീവനക്കാർ, സ്വയംസഹായ സംഘങ്ങളിലുള്ളവർ, വിമുക്ത ഭടന്മാർ, വിരമിച്ച അദ്ധ്യാപകർ, തൊഴിൽ രഹിതരും സ്വയം തൊഴിലിൽ ഏർപ്പെട്ടവരുമായ യുവതിയുവാക്കൾ എന്നിവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. വയസ് 18 നും 65 നുമിടയിൽ.
കൂടുതൽ വിവരങ്ങൾക്ക് ആലുവ ടൺ ഹാളിനു സമീപമുള്ള സീനിയർ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസസുമായി ബന്ധപ്പെടുക. ഫോൺ : 0484 2624408.