onion
വെള്ള സവാള

കോലഞ്ചേരി: ഇറക്കുമതി ചെയ്ത വെള്ള സവാള കടകളിൽ കെട്ടി കിടക്കുന്നു. നല്ല സവാള വില കുറഞ്ഞ്അമ്പതായി.ഇറക്കുമതി സവാള കിലോ 20 രൂപയ്ക്ക് കൊടുത്തിട്ടു പോലും വാങ്ങാനാളില്ല.

വിലക്കയ​റ്റം നിയന്ത്റിക്കാൻ തുർക്കിയിൽ നിന്നും ഈജിപ്റ്റിൽ നിന്നും ഇറക്കുമതി ചെയ്ത സവാളയാണിത്. വിലക്കയ​റ്റവും ലഭ്യതക്കുറവും മൂലമാണ് സർക്കാർ വൻ തോതിൽ സവാള ഇറക്കുമതി ചെയ്ത് വിപണിയിൽ എത്തിച്ചത്. എന്നാൽ ഇന്ത്യൻ ഉള്ളിയുടെ രുചി ഇല്ലാത്തതിനാൽ വിപണിയിൽ പ്രിയം പോര. സവാളയുടെ വില 150 കടന്നതോടെയായി​രുന്നു ഇറക്കുമതി . വില കൂടി നിന്നപ്പോൾ കച്ചവടക്കാർ മൊത്ത വില 55-70 നിരക്കിലാണ് വെള്ള സവാള വാങ്ങിയത്. എന്നാൽ ആവശ്യക്കാരില്ലാതെ വന്നതോടെ കിലോയ്ക്ക് 20 രൂപയ്ക്കാണ് വി​റ്റഴിക്കുന്നത് .എന്നിട്ടും വാങ്ങാനാളെത്തെുന്നില്ല. വിലയുടെ പകുതിയിൽ കുറവ് തുകയ്ക്ക് സവാള വി​റ്റഴിക്കുന്നത് വലിയ നഷ്ടത്തിന് ഇടയാക്കും. ഇറക്കുമതി സവാള പെട്ടെന്ന് കേടാവുന്നതിനാൽ ഇവ ഒഴിവാക്കാൻ മറ്റു മാർഗമില്ലെന്ന് കച്ചവടക്കാർ പറയുന്നു.