കോലഞ്ചേരി: സാധാരണക്കാരന്റെ കീശ കീറിച്ച് സർവ്വത്ര വിലക്കയറ്റം. പച്ചക്കറി വിലയിൽ നേരിയ കുറവ് വന്നപ്പോൾ പലവ്യഞ്ജനങ്ങളും, മീനും റോക്കറ്റിലേറി.
വറ്റൽ മുളകാണ് കുതിപ്പിൽ മുന്നിൽ 160 ൽ നിന്നും 260 ആയി.
80 രൂപയായിരുന്ന പാമോയിൽ 110ലെത്തി.
150 രൂപയായി ഉയർന്ന ഉഴുന്ന് 130ലേക്ക് താണതാണ് അല്പം ആശ്വാസം.
ഗ്രീൻപീസ് 150
വൻ പയർ 80
ചെറുപയർ 120
കടല 70
തുവരപ്പരിപ്പ് 80
മല്ലി 90
പഞ്ചസാര 40
വെള്ളക്കടല 100
പച്ചക്കറിയിൽ 200 വരെ കുതിച്ചുയർന്ന സവാള 50ലും , 160 ലെത്തിയ മാങ്ങ 100 ലും, 200 ൽ നിന്നും വെളുത്തുള്ളി 160 ലേയ്ക്കും, മുരിങ്ങ 400 ൽ നിന്ന് 130 ലേയ്ക്കും താഴ്ന്നപ്പോൾ ചെറിയ ഉള്ളി 140 ൽ തുടരുകയാണ്.
ബീൻസ് 60
പയർ 60
ക്യാരറ്റ് 70
തക്കാളി 50
നാടൻ പയർ 80
മീനിലും രക്ഷയില്ല, വില ഉയരത്തിലേയ്ക്കാണ്.
ഉണക്കമീനും 30 മുതൽ 50 രൂപ വരെ കൂടി.
മത്തി 200-220
കിളി മീൻ 180-220
കേര 280-300
അയല 200-240
നെയ് മീൻ 800-1100
കൊഴുവ 150-180
ഓലക്കൊടിയൻ 340-400
തമിഴ്‌നാട്ടിൽ നിന്ന് ഇറച്ചിക്കോഴി വരവു കുറഞ്ഞതോടെ കോഴിവിലയും കൂടി. ഒരു മാസത്തിനിടെ 15 രൂപയോളം വർദ്ധിച്ചു. 120-125 രൂപയാണ് കോഴിവില. നാമക്കൽ ഉൾപ്പെടെയുള്ള കോഴി ഉൽപാദന കേന്ദ്രങ്ങളിൽ വൈദ്യുതി തടസം രൂക്ഷമായതും ഉത്പാദനം കുറയാൻ കാരണമായി.