കൂത്താട്ടുകുളം: രക്ഷിതാക്കൾക്കും നാട്ടുകാർക്കും പ്രകൃതിജീവന സന്ദേശവുമടങ്ങിയ തുണി സഞ്ചികൾ വിതരണം ചെയ്ത് മണ്ണത്തൂർ ഗവ.എൽ.പി സ്കൂൾ യോഗം പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി.വർഗീസ് അദ്ധ്യക്ഷനായി. സ്കൂൾ സുരക്ഷ ക്ലാസ്, ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് എന്നിവയുമുണ്ടായി. എസ്.ഐ ജയചന്ദ്രൻ എ.കെ, ബിനോജ് ഗോപാലകൃഷ്ണൻ അഭിലാഷ് ടി.ആർ. ഹെെഡ്മാസ്റ്റർ ജയ് കുമാർ കെ, പി.കെ .വിജയൻ ,ബോബി ജോയി ,ഷീല കെ.കെ ,ശ്രീജ സതീഷ് .എന്നിവർ സംസാരിച്ചു.