പോത്താനിക്കാട്: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇരുമ്പായിൽ ഇ.എം.ചാക്കോ മെമ്മോറിയൽ ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി. കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി. കീരംപാറ സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ രണ്ടാംസ്ഥാനവും കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.യോഗത്തിൽ എം.സി.എൽദോ,എംഎം സേവ്യർ,സി.വി.ജേക്കബ്,എൽദോസ് തുരുത്തേൽ എന്നിവർ സംസാരിച്ചു.