കൊച്ചി : പിറവം വലിയ പള്ളിയുടെ ഭാഗമായുള്ള ചാപ്പലുകളുടെ നിയന്ത്രണാവകാശം സംബന്ധിച്ച തർക്കം ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. 11 ചാപ്പലുകളാണ് ഇവിടെയുള്ളത്. പള്ളിയിൽ അവകാശം ഉന്നയിച്ച് ഒാർത്തഡോക്സ് വിഭാഗം പള്ളിക്കോടതിയിൽ നേരത്തെ നൽകിയ കേസിലെ വസ്തുവിവരപ്പട്ടികയിൽ ഏഴു ചാപ്പലുകളെക്കുറിച്ചു മാത്രമാണ് പറഞ്ഞിട്ടുള്ളതെന്ന് യാക്കോബായവിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. നാലു ചാപ്പലുകളുടെ കാര്യത്തിൽ എങ്ങനെ തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവെ വാക്കാൽ ചോദിച്ചു. തുടർന്നാണ് ഹർജി മാറ്റിയത്.