മൂവാറ്റുപുഴ: പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും 23ന് നടക്കും.രാവിലെ 9.15ന് സ്കൂൾ മാനേജർ സിസ്റ്റർ ലൂസിറ്റ പതാക ഉയർത്തും. പൊതുസമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യും. പൈങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡായി തോമസ് അദ്ധ്യക്ഷത വഹിക്കും.എൽദോ എബ്രഹാം എം.എൽ.എ മുഖ്യപ്രഭാഷണവും പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ.ജോസ് മോനിപ്പിള്ളി അനുഗ്രഹ പ്രഭാഷണവും നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. എബ്രഹാം പ്രതിഭകളെ ആദരിക്കും. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിജിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ പറമ്പിൽ തുടങ്ങിയവർ സംസാരിക്കും. സർവീസിൽ നിന്നും വിരമിക്കുന്ന സിസ്റ്റർ ജോസിൻ, സിസ്റ്റർ ലില്ലി ഗ്രേയ്സ്, സിസ്റ്റർ റാണി സെബാസ്റ്റ്യൻ, സിസ്റ്റർ മരിയ ഗ്രേയ്സ്, ആർ.ജയശ്രീ എന്നിവർക്ക് യാത്രയയപ്പ് നൽകും.