തൃപ്പുണിത്തുറ: കോണത്തുപുഴയിൽ സ്ളൂയിസ് കം ബ്രിഡ്ജ് സ്ഥാപിക്കുവാൻ നടപടി വേണമെന്ന് കിസാൻ സഭ തൃപ്പൂണിത്തുറ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. തെക്കൻ പറവൂരിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.എസ് പവിത്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.വൈകിട്ട് നടന്ന പൊതുസമ്മേളനം എ.ഐ.ടി. യു സി.നേതാവ് ടി.രഘുവരൻ ഉദ്ഘാടനം ചെയ്തു.പി.വി ചന്ദ്ര ബോസ്, പി.വി പ്രകാശൻ, അഡ്വ.വി.കെെ കിഷോർ, എൻ.എൻ സോമരാജൻ, എസ്. എ ഗോപി, കെ.ആർ റെനീഷ് വി.സി.മണി, സി.ജി പ്രകാശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ബി വേണുഗോപാൽ (പ്രസിഡന്റ്) അഡ്വക്കേറ്റ് വി.കെ കിഷോർ (വൈസ് പ്രസിഡന്റ്), കെ.എസപവിത്രൻ (സെക്രട്ടറി), ജോർഡി അഗസ്റ്റിൻ, (ജോ. സെക്രട്ടറി), ശങ്കരനാരായണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു,.