പറവൂർ : മൂത്തകുന്നം ആശാൻ മെമ്മോറിയൽ ലൈബ്രറിയിലെ കരുണ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. ചരിത്ര സ്മരണകളുറങ്ങുന്ന പാലിയം കൊട്ടാരത്തിലേക്കായിരുന്നു യാത്ര. മൂത്തകുന്നം ഗവ. എൽ.പി.ബി സ്കൂൾ പ്രധാനാദ്ധ്യാപിക കെ.ജെ. സ്റ്റെഫിനി ഫ്ലാഗ് ഓഫ് ചെയ്തു. ബാലവേദി കൺവീനർ കെ.ബി. സാബു, ലൈബ്രറി പ്രസിഡന്റ് വി.കെ. സജീവൻ, സെക്രട്ടറി ബി.എസ്. ഷാജി എന്നിവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.