പറവൂർ : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കോട്ടപ്പറം രൂപത സി.എൽ.സി (ക്രിസ്ത്യൻ ലൈഫ് കമ്മ്യൂണിറ്റി ) എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ച് പ്രമേയം പാസാക്കി. പ്രസിഡന്റ്‌ ജോസി കോണത്ത് അദ്ധ്യക്ഷത വഹിച്ചു. ഷിബു കൃഷ്ണൻകോട്ട പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. സഭയുടെ പൊതു പ്രതിഷേധ പരിപാടികളുമായി ഒത്തുചേർന്നുള്ള പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. ടോമി ആന്റണി, ജോജോ മനക്കിൽ, റോയ് മുനമ്പം, സിൽവസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.