വൈപ്പിൻ: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനുമെതിരായി ചെറായി ഭരണഘടനാ സംരക്ഷണസമിതി റാലിയും ചെറായി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ കൂട്ടധർണയും നടത്തി. ചെറായി ജുമാമസ്ജിദിൽനിന്നാണ് പ്രതിഷേധ റാലി തുടങ്ങിയത്. ധർണ എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ. അബ്ദുൽറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ചാലാക്കൽ ഇസ്‌ലാമിയ കോളേജ് വൈസ് പ്രിൻസിപ്പൽ ജമാൽ പാനായിക്കുളം മുഖ്യപ്രഭാഷണം നടത്തി. കൺവീനർ സി.എ. അബ്ദുൽ അബ്‌സർ, മഹല്ല്ഖത്തീബ് ഷബീർ മിസ്ബാഹി, കെ.ആർ. സുഭാഷ്, കെ.ആർ. ഗോപി, ഇ.സി. ശിവദാസ്, കെ.ജി. ഭട്ട്, ജ്യോതിവ്യാസ് പറവൂർ, കെ.കെ. വേലായുധൻ, ഒ.കെ. കൃഷ്ണകുമാർ, കെ.എ. അബ്ദുൽജബ്ബാർ എന്നിവർ പ്രസംഗിച്ചു.