വൈപ്പിൻ: പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണയ്ക്കായി രൂപംകൊണ്ട ജോൺസൺ മാസ്റ്റർ മ്യൂസിക്ക് ഫൗണ്ടേഷന്റെ ഉദ്ഘാടനം 26ന് വൈകിട്ട് 3 മണിക്ക് ഞാറയ്ക്കൽ കെ.ടി.എക്‌സ് ഹാളിൽ അദ്ദേഹത്തിന്റെ ഭാര്യ റാണി ജോൺസൺ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് സഹദേവൻ കോമത്ത് അദ്ധ്യക്ഷത വഹിക്കും. മ്യൂസിക്ക് തെറാപ്പിയെക്കുറിച്ച് ഡോ. പി. ശ്രീലത പ്രഭാഷണം നടത്തും. ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേര, സംഗീത സംവിധായകൻ സെബി നായരമ്പലം, ജോയ് നായരമ്പലം തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ഗാനസന്ധ്യ.