മൂവാറ്റുപുഴ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുയർത്തി സാമൂഹിക പ്രവർത്തകനായ എം.ജെ.ഷാജിയുടെ പ്രതിഷേധ സമരം ഇന്ന് നടക്കും.രാവിലെ 10ന് കക്കടാശ്ശേരിയിൽ നിന്നും തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ 25 കിലോമീറ്റർ ദൂരം ശവപ്പെട്ടിയും ചുമന്നാണ് ഓട്ടോ തൊഴിലാളി കൂടിയായ ഷാജിയുടെ ഒറ്റയാൾ സമരം.