p-p-thankachan
യൂത്ത് കോൺഗ്രസ്സ് നേതൃത്വ പരിശീലന ക്യാമ്പ് മുൻ യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ ഉദ്ഘടനം ചെയ്യുന്നു

പെരുമ്പാവൂർ: മുടക്കുഴ യൂത്ത് കോൺഗ്രസ് മുടക്കുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് മുൻ യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ടി അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി, റോജി എം ജോൺ, മാത്യു കുഴൽനാടൻ, ദീപ്തി മേരി വർഗീസ്, ഒ ദേവസ്സി, കെ.എം.എ സലാം, ബേസിൽ പോൾ, തോമസ് പി കുരുവിള, പോൾ ഉതുപ്പ്, പി.പി അവറാച്ചൻ, ജോഷി തോമസ്, ജോബി മാത്യു, പോൾ പാത്തിക്കൽ, ജോജി ജേക്കബ്, ജോബിസ് ജി അട്ടൂക്കാരൻ, അനക്സ് ജോൺ, ആർ മഹേഷ്, ഷൈമി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ട്രെയിനർമാരായ ഹരികുമാർ, അബ്ദുൾ റഷീദ് എന്നിവർ ക്ലാസുകൾ നയിച്ചു.