varapuzha-market
വരാപ്പുഴ മത്സ്യ മാർക്കറ്റിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

പറവൂർ : വരാപ്പുഴ മത്സ്യമാർക്കറ്റിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഉപയോഗയോഗ്യമല്ലാത്ത മത്സ്യങ്ങൾ കണ്ടെത്തി നശിപ്പിച്ചു. ഇവ വിറ്റ വ്യാപാരികൾക്കെതിരെ പഞ്ചായത്തിൽ റിപ്പോർട്ട്‌ നൽകും. തുടർപരിശോധനകളും നടത്തും. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യംവിറ്റാൽ ലൈസൻസ് റദ്ദുചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് വരാപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ കാളിദാസ് അറിയിച്ചു. ലേഡി ഹെൽത്ത്‌ സൂപ്പർവൈസർ ഷൈലജ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ പ്രിൻസ് പി. ജോൺ, അനിൽകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.