മൂവാറ്റുപുഴ: കിസാൻസഭ മൂവാറ്റുപുഴ മണ്ഡലം സമ്മേളനം കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ.കെ.ശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം.തമ്പി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരിസ്,കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം കെ.വി.രവീന്ദ്രൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.എ. സനീർ, മഹിള സംഘം സംസ്ഥാന കൗൺസിൽ അംഗം സീന ബോസ്, എൻ.പി.പോൾ, എൽദോ മുകളേൽ, കെ.എസ്.ഗോപി, എ.പി.വാസു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.എം.തമ്പി (പ്രസിഡന്റ് ) എ.പി.വാസു, കെ.എസ്.ഗോപി (വൈസ് പ്രസിഡന്റ് ) ,എൻ.പി.പോൾ (സെക്രട്ടറി) എൽദോ മുകളേൽ, കെ.ബി.ബിനീഷ് കുമാർ (ജോയിന്റ് സെക്രട്ടറി) പി.വി. ഐസക്ക് (ട്രഷറർ) എന്നിവരടങ്ങുന്ന 17 അംഗ കമ്മറ്റിയേയും, 35 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.