കൊച്ചി: മുതിർന്ന പൗരന്മാർക്കിടയിൽ സഹജമായ വിവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് ആർട്ട് തെറാപ്പിയിലൂടെ ഫലപ്രദമായ പരിഹാരമെന്ന മാർഗനിർദ്ദേശവുമായി ബ്ലെസ്ഡ് ലൈഫ് ഫൗണ്ടേഷൻ. പ്രായമായവർക്കിടയിൽ സർവസാധാരണമായ ആരോഗ്യപ്രശ്‌നങ്ങളെ കമ്യൂണിറ്റി ലിവിംഗിന്റെ സാദ്ധ്യതകളും ജീവിതശൈലിയിലെ ക്രമീകരണങ്ങളും കൊണ്ട് നിയന്ത്രണവിധേയമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 23 മുതൽ 26 വരെ ഇടപ്പള്ളി ഹിസ്റ്ററി മ്യൂസിയം ആർട് ഗാലറിയിൽ ആർട്ട് തെറാപ്പി സിമ്പോസിയം സംഘടിപ്പിക്കും. എഴുത്തുകാരൻ സേതു ഉദ്ഘാടനം ചെയ്യും. ഡോ. സി എസ് ജയറാം, ഫ്രാൻസിസ് കോടങ്കണ്ടത്ത് ), കലാധരൻ, രമാദേവി തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകും.

'സംഗീതത്തിന്റെയും കലാരൂപങ്ങളുടെയും സമന്വയത്തിലൂടെ ആരോഗ്യം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാവും ആദ്യ ദിനത്തിലെ പ്രധാന സെഷനുകളിലൊന്ന്. മ്യൂസിക് തെറാപ്പി പരിചയപ്പെടുത്തുന്ന സെഷൻ രഞ്ജിനി നയിക്കും. എഗോ ബാൻഡിന്റെ സംഗീതവിരുന്നുമുണ്ടാവും. വെള്ളിയാഴ്ച ഡോ. കെ. എസ്. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. ഹൈസ്‌കൂൾ ക്ലാസുകളിലെ കുട്ടികൾക്കായുള്ള തിയേറ്റർ സെഷൻ ഞായറാഴ്ച നടക്കും.