gracy
മങ്ങാട്ടുകര ലിഫ്റ്റ്ഇറിഗേഷന്റെ പുതിയ പമ്പിന്റെ ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷ എം.എ.ഗ്രേസി നിർവഹിക്കുന്നു.

അങ്കമാലി: മങ്ങാട്ടുകര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായുള്ള പുതിയ പമ്പിന്റെ ജനകീയ ഉദ്ഘാടനം കർഷക സമിതിയുടെയും വാർഡ് വികസന സമിതിയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ നടന്നു. നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.എസ്. ഗീരീഷ്‌കുമാർ ആദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ലീല സദാനന്ദൻ, കൗൺസിലർമാരായ ടി.വൈ. ഏല്യാസ്, ബിനു ബി, അയ്യമ്പിള്ളി വാർഡ് വികസന സമിതി ചെയർമാൻ പി.എൻ. ജോഷി, കർഷകസമിതി ഭാരവാഹികളായ സി.കെ. ചന്ദ്രൻ, എം.എസ്. രാധാകൃഷ്ണൻ, സി.ഡി.എസ് ഭാരവാഹികളായ പ്രസന്നദാസൻ, വിദ്യാ ശ്രീകുമാർ എന്നിവർ സംസാരിച്ചു.