മൂവാറ്റുപുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്.ഐ.ഒ ഏരിയ സമിതി സംഘടിപ്പിക്കുന്ന ആസാദി സ്ക്വയർ രാപകൽ സമരം ഇന്ന് നടക്കും. നെഹ്റു പാർക്കിൽ രാവിലെ 9 മുതൽ വൈകിട്ട് 9 വരെ നടക്കുന്ന പ്രതിഷേധ സംഗമം എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എമാരായ ജോസഫ് വാഴക്കൻ, ജോണി നെല്ലൂർ ,ബാബു പോൾ,ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, മഹല്ല് ഏകോപന സമിതി കൺവീനർ കെ.എം.അബ്ദുൽ മജീത് ,ജാമിഅ ബദരിയ്യ അറബി കോളേജ് പ്രിൻസിപ്പൽ കെ.പി.മുഹമ്മദ് തൗഫീഖ് മൗലവി ,നൗഫൽ കൗസരി, ഇസ്മയിൽ ഫൈസി,ഫാ ജോർജ് മാന്തോട്ടം,പി.എസ് ലത്തീഫ് ,പി.എസ്.റഷീദ്,പി.ബി.ജിജീഷ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്.അജ്മൽ,കരീം മുളവൂർ, വിജി പ്രഭാകരൻ ,നസീർ അലിയാർപി.എ മുഹമ്മദ് അസ്ലം, താരിഖ് മൈതീൻ തുടങ്ങിയവർ സംസാരിക്കും.