ptpoul
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ വാണിജ്യ വ്യവസായ വകുപ്പിന്റെ ടെക്‌നോളജി മാനേജ്‌മെന്റ് വികസന പരിശീലന പരിപാടി പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി : സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ടെക്‌നോളജി മാനേജ്‌മെന്റ് വികസന പരിശീലന പരിപാടി തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ഷെൽസി ജിൻസൺ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.പി. ജോർജ്, ഗ്രേസി റാഫേൽ, എൽസി വർഗീസ്, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ വി.പി. മനോജ്, വ്യവസായ വികസന ഓഫീസർമാരായ കെ.പി. സണ്ണി, ജിയോ ജോസ് എന്നിവർ പ്രസംഗിച്ചു.
പരിശീലന പരിപാടിക്ക് ഐ.എൽ.ഒ മാസ്റ്റർ ട്രെയ്‌നർ ഐസക് സിംഗ് നേതൃത്വം നൽകും. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങളുടെ സാദ്ധ്യതകളാണ് പരിശീലന പരിപാടിയുടെ മുഖ്യപ്രമേയം. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എട്ട് ദിവസത്തെ തിയറി ക്ലാസും മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ 12 ദിവസത്തെ പ്രായോഗിക പരിശീലനവും നടക്കും.