അങ്കമാലി: പാറക്കടവ് ഗവ. എൽ.പി സ്‌കൂളിന് എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നു തുക അനുവദിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. കഴിഞ്ഞ പ്രളയ കാലത്ത് വെള്ളം കയറി വളരെയധികം നാശനഷ്ടം സംഭവിച്ച സ്‌കൂളുകളിലൊന്നായിരുന്നു ഇത്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.വൈ. ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖര വാര്യർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എൻ. മോഹനൻ, മെമ്പർമാരായ പി.എൻ.നവനീത്, സി.പി. ദേവസി, രാജമ്മ വാസുദേവൻ, സജിത വിജയകുമാർ, കാളത്തിമേയ്ക്കാട്ടുമന പരമേശ്വരൻ നമ്പൂതിരി, ഹെഡ്മിസ്ട്രസ് സെലിൻ മാത്യു, പി.ടി.എ പ്രസിഡന്റ് ടി.എ. പ്രവീഷ്, എം.പി. നാരായണൻ, സുനിൽ ജെ. അറയ്ക്കലാൻ എന്നിവർ പങ്കെടുത്തു.