ilahiya-fit-india-jadha-
മുളവൂർ ഇലാഹിയ എൻജിനീയറിംഗ് കോളജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാർത്ഥി ജാഥ പായിപ്ര പഞ്ചായത്ത് മെമ്പർ സൈനബ കൊച്ചക്കോൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

മൂവാറ്റുപുഴ: മുളവൂർ ഇലാഹിയ എൻജിനീയറിംഗ് കോളജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫിറ്റ് ഇന്ത്യ ദിനത്തിൽ വിദ്യാർത്ഥി ജാഥ സംഘടിപ്പിച്ചു.പായിപ്ര പഞ്ചായത്ത് മെമ്പർ സൈനബ കൊച്ചക്കോൻ ഫ്ലാഗ് ഓഫ് ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അരുൺ കുമാർ,വളന്റിയർ സെക്രട്ടറി ആൻ മേരി മോൻസി തുടങ്ങിയവർ സംസാരിച്ചു. കോളജ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ മുളവൂർ അമ്പലപ്പടിയിൽ അവസാനിച്ചു. ആരോഗ്യമുള്ള സംസ്‌കാരം വളർത്തിയെടുക്കുന്നതിന് എല്ലാ പൗരൻമാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്.