irctc-

കൊച്ചി​: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.റ്റി.സി) ശ്രീലങ്കയ്ക്കും ഹൈദരാബാദി​ലേക്കും വി​നോദയാത്രയൊരുക്കുന്നു. വി​മാനത്തി​ലാണ് യാത്ര

ശ്രീലങ്ക രാമായണ യാത്ര

ഫെബ്രുവരി 17ന് കൊച്ചി വിമാനത്താവളത്തിൽ നിന്നും പുറപ്പെടും. രാമായണത്തിൽ പ്രതിപാദിക്കുന്നന്ന ശ്രീലങ്കയിലെ പുണ്യസ്ഥലങ്ങളും ദാംബുള്ള, ട്രിങ്കോമലി, കാൻഡി, നുവാര ഏലിയ, കൊളംബോ എന്നി​വി​ടങ്ങളി​ലൂടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാം.

രാമായണവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളായ മണവാരി, മുന്നീശ്വരം, റമ്പോദ ഭക്ത ഹനുമാൻ ക്ഷേത്രം, ഗായത്രീ പീഠം, സീതാദേവീ ക്ഷേത്രം, ദിവുരുമ്പോല, കേലനിയാ ക്ഷേത്രം എന്നിവ കൂടാതെ ദാംബുള്ള ഗുഹാ ക്ഷേത്രം, തിരുക്കോണേശ്വരം, ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, കാൻഡി ക്ഷേത്രം, ബൊട്ടാനിക്കൽ ഗാർഡൻ, പിന്നവാല ആന പരിപാലന കേന്ദ്രം മുതലായ സ്ഥലങ്ങളും സന്ദർശിക്കാം. ടിക്കറ്റ് നിരക്ക് 48,510 രൂപ.

തിരുവനന്തപുരം-ഹൈദരാബാദ്

ഫെബ്രുവരി 7ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പുറപ്പെടും. മൂന്നുദി​നം കൊണ്ട് ഗോൽകൊണ്ട ഫോർട്ട്, ബിർളാ മന്ദിർ, സലർജംഗ് മ്യൂസിയം, ചൗമഹല പാലസ്, ലാഡ് ബസാർ, ചാർമിനാർ, മക്ക മസ്ജിദ്, രാമോജി ഫിലിം സിറ്റി മുതലായ സ്ഥലങ്ങൾ സന്ദർശിക്കാം. ടിക്കറ്റ് നിരക്ക് 16,490 രൂപ.

ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റ്, ത്രീ സ്റ്റാർ ഹോട്ടലുകളിൽ താമസം, യാത്രയ്ക്ക് എ.സി വാഹനം, ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ, ടൂർ ഗൈഡ്, യാത്രാ ഇൻഷ്വറൻസ് തുടങ്ങിയവ പാക്കേജി​ന്റെ ഭാഗമാണ്.

വിവരങ്ങൾക്ക്: • തിരുവനന്തപുരം – 8287932117/8287932095

• എറണാകുളം 8287932082/ 8287932114
• കോഴിക്കോട് – 8287932098 •ഓൺലൈൻ : www.irctctourism.com