കൊച്ചി: മരണശേഷം അവയവദാനം നടത്തിയവരുടെ അടുത്ത കുടുംബാംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി 'ഗിഫ്റ്റ് ഒഫ് ലൈഫ് ഫാമിലി കാർഡ്' നൽകി ആസ്റ്റർ മെഡ്‌സിറ്റി. മരണപ്പെട്ട ദാതാവിന്റെ മാതാപിതാക്കൾ, ഭാര്യ അല്ലെങ്കിൽ ഭർത്താവ്, കുട്ടികൾ എന്നിവർക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രത്യേക പരിഗണന നൽകുന്നതാണ് ഈ ഉദ്യമമെന്ന് ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ കമാൻഡർ ജെൽസൺ കവലക്കാട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കിഡ്‌നി ഫെഡറേഷൻ ഒഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലാണ് ആശയം മുന്നോട്ട് വെച്ചത്.
ഡോ. മാത്യു ജേക്കബ്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കാർഡുടമകൾക്ക് ലഭിക്കുന്നത് :
ചികിത്സയ്ക്കെത്തിയാൽ പ്രത്യേക പരിഗണന
ഒ.പി, ഐ.പി സേവനങ്ങൾക്ക് 10 ശതമാനം കിഴിവ്
വെൽനസ് പാക്കേജിൽ 15 ശതമാനം ഇളവ്
ഒപി കൺസൾട്ടേഷന് പ്രത്യേക മുൻഗണന
സൗജന്യ പാർക്കിംഗ്