waste
ഉദയംപേരൂർ എടമ്പാടത്ത് മാലിന്യം തള്ളാനെത്തിയ മിനി ലോറി

തൃപ്പൂണിത്തുറ: പട്ടാപ്പകൽ പാടശേഖരത്തിൽ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി. ഇന്നലെ രാവിലെ ഒൻപത് മണിയോടെ ഉദയംപേരൂരിലെ എടമ്പാടത്ത് മാലിന്യം തള്ളുവാൻ മിനിവാനിൽ കൊണ്ടുവന്ന മാലിന്യങ്ങളാണ് നാാട്ടുകാർ തടഞ്ഞത്. വിവരം അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്ബും ഉദ്യോോഗസ്ഥരും സ്ഥലത്തെത്തി .തുടർന്ന് വാാഹന ഉടമകളായ റോയൽ മെറ്റലോയ്ഡിഡിനു പതിനായിരം രൂപ പിഴ ഈടാക്കി വാഹനം വിട്ടു നൽകിയതായി പഞ്ചായത്ത് അധികാരികൾ അറിയിച്ചു.