പെരുമ്പാവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 26 മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാർത്ഥം എൽ.ഡി.എഫ് സംഘടിപ്പിച്ച ജാഥക്ക് സ്വീകരണം നൽകി. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു നയിക്കുന്ന ജാഥയെ കാലടി കവലയിൽ ബാന്റ് മേളത്തിന്റെയും കരിമരുന്ന് പ്രയോഗങ്ങളുടേയും അകമ്പടിയോടെ വരവേറ്റു. അഡ്വ. കെ നാരായണൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് ടൗൺ കൺവീനർ കെ.ഇ നൗഷാദ് ,ആർ.എം രാമചന്ദ്രൻ, കെ.പി റെജിമോൻ, പി.എം സലിം, രാജേഷ് കാവുങ്കൽ, സി ബി എ ജബ്ബാർ, വി.പി ഖാദർ, അഡ്വ. വി.കെ സന്തോഷ്, എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം വാഴക്കുളം തടിയിട്ടപറമ്പിൽ കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ഹരി പ്ലാവട അദ്ധ്യക്ഷനായി. ജാഥാംഗങ്ങളായ അഡ്വ. എൻ.സി മോഹനൻ, എസ് സതീശ്, പി.എം ഇസ്മായിൽ, ടി.വി അനിത, ടി. സി സഞ്ജിത്ത്, എൻ അരുൺ, ചാൾസ് ജോർജ് പി, കെ സോമൻ, വി.പി ശശീന്ദ്രൻ ,ടി.പി അബ്ദുൾ അസീസ്, എം.വി സെബാസ്റ്റ്യൻ, എൻ.ടി കുര്യാച്ചൻ, ടി.കെ വേണുഗോപാൽ, റഹിം വല്ലം എന്നിവർ പ്രസംഗിച്ചു.