കളമശ്ശേരി: നുവാൽസിലെ മുട്ട് കോർട്ട് മെന്ററിംഗ് ശില്പശാല കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ.കെ.സി സണ്ണി അദ്ധ്യക്ഷനായി. മൂന്നു ദിവസമായി നടന്ന ശില്പശാലയിൽ മദ്രാസ് യൂണിവേഴ്‌സിറ്റി പ്രൊഫ.ഡോ.ഡേവിഡ് അംബ്രോസ്, ജിൻഡാൽ ലോ സ്‌കൂളിലെ ഫാക്കൽറ്റി ആകാശ് ഗുപ്ത, കേരള ഹൈക്കോടതി അഭിഭാഷക തുഷാര ജെയിംസ് എന്നിവർ ക്ലാസുകൾ നയിച്ചു.