mookambika-temple

പറവൂർ : ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പത്തുനാളത്തെ മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാത്രി എട്ടിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. പുലർച്ചെ അഞ്ചിന് ഗണപതിഹോമം. വൈകിട്ട് അഞ്ചിന് ഭജന, ആറരയ്ക്ക് നങ്ങ്യാർകൂത്ത്, ഏഴരയ്ക്ക് തിരുവാതിര, രാത്രി എട്ടിന് ഡബിൾ തായമ്പക, 22ന് വൈകിട്ട് ആറിന് ഭരതനാട്യം സോപാനരീതിയിൽ, ഏഴിന് കുച്ചിപ്പുടി, 23ന് വൈകിട്ട് ആറിന് ഓട്ടൻതുള്ളൽ, രാത്രി എട്ടിന് ഭക്തിഗാനസുധ, 24ന് വൈകിട്ട് അഞ്ചരയ്ക്ക് സംഗീതക്കച്ചേരി, ഏഴരയ്ക്ക് തിരുവാതിര, രാത്രി എട്ടിന് ഗാനമേള, 25ന് വൈകിട്ട് ആറരയ്ക്ക് പറവൂർ കളിയരങ്ങിന്റെ കഥകളി - നളചരിതം ഒന്നാംദിവസം, 26ന് വൈകിട്ട് അഞ്ചിന് നൃത്തസന്ധ്യ, ആറരയ്ക്ക് കളരി, ഏഴിന് ഗിത്താർസോളോ, 27ന് വൈകിട്ട് അഞ്ചിന് നൃത്തസന്ധ്യ, ആറരയ്ക്ക് ചാക്യാർകൂത്ത്, രാത്രി എട്ടിന് ഭക്തിഗാനമേള.

ചെറിയവിളക്ക് മഹോത്സവദിനമായ 28ന് രാവിലെ പതിനൊന്നിന് ഉത്സവബലി, ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഉത്സവബലി ദർശനം, വൈകിട്ട് ആറരയ്ക്ക് ഗാനമേള, വലിയവിളക്ക് മഹോത്സവദിനമായ 29ന് രാവിലെ എട്ടിന് ശ്രീബലി, വൈകിട്ട് നാലരയ്ക്ക് കാഴ്ചശ്രീബലി, രാത്രി എട്ടിന് പാണ്ടിമേളം, പത്തിന് സേവ, പത്തരയ്ക്ക് ആകാശവിസ്മയം, പതിനൊന്നരയ്ക്ക് വലിയവിളക്കും പള്ളിവേട്ടയും. ആറാട്ട് മഹോത്സവദിനമായ 30ന് രാവിലെ പതിനൊന്ന് ആറാട്ടുസദ്യ, വൈകിട്ട് അഞ്ചിന് കൊടിയറക്കം തുടർന്ന് ആറാട്ട് പുറപ്പാട്, അഞ്ചരയ്ക്ക് നാദസ്വരക്കച്ചേരി, ആറരയ്ക്ക് നൃത്തനാദലയം, രാത്രി എട്ടരയ്ക്ക് നാടൻ പാട്ട്, പത്തിന് ആറാട്ടുവരവ്.