തൃക്കാക്കര : സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുകയാണെന്ന് രേഖകൾ. ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടു പോകൽ, കൊലപാതകം, തുടങ്ങി വിവിധ വകുപ്പുകളിലായി 2009 ൽ 9354 കേസുകൾ റജിസ്റ്റർ ചെയ്തപ്പോൾ 2019ൽ കേസെണ്ണം 10516 ആയി ഉയർന്നു. സെപ്തംബർ മാസം വരെയുള്ള കണക്കാണിത്.
ബലാത്സംഗ കേസുകൾ കൂടുതൽ തിരുവനന്തപുരം റൂറലിലാണ്, 187 എണ്ണം. കുറവ് എറണാകുളം സിറ്റിയിലും 84 കേസുകൾ.
ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടു പോകൽ കേസുകളുടെ എണ്ണം മലപ്പുറത്താണ് ഏറ്റവുമധികം. 1355 കേസുകൾ. കുറവ് വയനാടും. 383 കേസുകൾ.
2018 ൽ സംസ്ഥാനത്ത് ആകെ 2,015 ബലാത്സംഗ കേസുകളുണ്ടായി. 4,589 സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതും കേസായി.
2018ൽ സംസ്ഥാനത്ത് ആകെ സ്ത്രീകൾക്കെതിരെ വിവിധ കുറ്റകൃത്യങ്ങൾ നടത്തിയതിന് 13,736 കേസുകളാണ് റജിസ്റ്റർ ചെയ്തു.
2019 മേയ് വരെയുളള കണക്കിൽ സ്ത്രീകൾക്കെന്തിരെ ഏറ്റവും അധികം ആക്രമണങ്ങൾ മലപ്പുറം ജില്ലയിലാണ്. 1,065 കേസുകൾ. ഏറ്റവും കുറവ് വയനാടാണ് 277 കേസുകൾ.
ജില്ലാ തിരിച്ചുള്ള കണക്ക്
2018 2019(ജൂണിന് മുമ്പ്)
* തിരുവനന്തപുരം സിറ്റി 527 - 523
* തിരുവനന്തപുരം റൂറൽ 1161 - 771
* കൊല്ലം സിറ്റി 575 - 394
*കൊല്ലം റൂറൽ 596 - 463
* പത്തനംതിട്ട 715 - 515
* ആലപ്പുഴ 862 - 656
* കോട്ടയം 529 - 445
*ഇടുക്കി 482 - 365
*എറണാകുളം സിറ്റി 1009 - 636
* എറണാകുളം റൂറൽ 869 - 628
* തൃശൂർ സിറ്റി 782 - 672
*തൃശൂർ റൂറൽ 523 - 417
* പാലക്കാട് 552 - 535
*മലപ്പുറം 1355 - 1,065
* കോഴിക്കോട് സിറ്റി 617 - 484
* കോഴിക്കോട് റൂറൽ 713 - 515
* വയനാട് 383 -277
*കണ്ണൂർ 848 - 666
* കാസർകോട് 538 -403സ്ത