പറവൂർ : പുത്തൻവേലിക്കര വിവേകചന്ദ്രികസഭ ശ്രീകുരുന്നിലായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് ഇന്ന് വൈകിട്ട് ഏഴിന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. പ്രതിഷ്ഠാദിനമായ ഇന്ന് പുലർച്ചെ നിർമ്മാല്യദർശനം, രാവിലെ ഏഴിന് പഞ്ചവിംശതി കലശാഭിഷേകം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രസാദഊട്ട്, വൈകിട്ട് ഏഴരയ്ക്ക് നാല്പതിൽപരം മേളകലാകാരന്മാരുടെ സ്പെഷ്യൽ പഞ്ചാരിമേളം, ഒമ്പതിന് നൃത്തനൃത്ത്യങ്ങൾ. 22ന് വൈകിട്ട് ആറരയ്ക്ക് ഭഗവതിസേവ, ഏഴിന് പാക്കനാർ എഴുന്നള്ളിപ്പ്, 23ന് വൈകിട്ട് ആറരയ്ക്ക് ഡബിൾ തായമ്പക, രാത്രി എട്ടരയ്ക്ക് കലാപരിപാടികൾ, 24ന് വൈകിട്ട് ഏഴിന് കുട്ടികളുടെ കലാപരിപാടികൾ, ഏഴരയ്ക്ക് പൂമൂടൽ. 25ന് വൈകിട്ട് ആറിന് പണ്ഡിറ്റ് കറുപ്പൻ പ്രതിമ അനാച്ഛാദനം, ഏഴിന് സാംസ്കാരിക സമ്മേളനവും അവാർഡ്ദാനവും. 26ന് രാവിലെ പത്തിന് ഉത്സവബലി,പന്ത്രണ്ടിന് ഉത്സവബലിദർശനം, വൈകിട്ട് ഏഴിന് സൂപ്പർഹിറ്റ് ഗാനമേള.
മഹോത്സവദിനമായ 27ന് രാവിലെ ഒമ്പതിന് ശ്രീബലി, പന്ത്രണ്ടിന് ആനയൂട്ട്, നാലയ്ക്ക് ഏഴ് ഗജവീരന്മാരുടെ അകമ്പടിയിൽ കാഴ്ചശ്രീബലി, രാത്രി പത്തിന് നാദസ്വരക്കച്ചേരി, പതിനൊന്നിന് പള്ളിവേട്ട്, ആറാട്ട് മഹോത്സവദിനമായ 28ന് വൈകിട്ട് നാലിന് ആറാട്ടുബലി തുടർന്ന് ആറാട്ട്, ആറാട്ടുവിളക്ക്, രാത്രി പത്തിന് അന്നദാനം, പതിനൊന്നിന് വലിയ കുരുതിതർപ്പണം.