കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ തിരുനാൾ സമാപിച്ചു. നൂറ് കണക്കിന് പൊൻ വെള്ളി കുരിശുകൾ അണിനിരന്ന പ്രസിദ്ധമായ അങ്ങാടി പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മതസൗഹാർദ്ദത്തിന്റെ പെരുമയറിയിച്ച് ശക്തൻ തമ്പുരാന്റെ ക്ഷേത്ര മുന്നിലെത്തി പ്രദക്ഷിണവും തിരുസ്വരൂപങ്ങളും മടങ്ങി. ശക്തൻ തമ്പുരാൻ പള്ളിയിലേക്ക് നൽകിയ ആനവിളക്കിലെ എണ്ണ നാനാജാതി മതസ്ഥർ വിവിധ ആവശ്യങ്ങൾക്കുള്ള തൈലമായി ഉപയോഗിക്കുന്നു. വൈകിട്ട് പള്ളി ചുറ്റിയുുള്ള പ്രദക്ഷിണത്തോടെ തിരുന്നാൾ സമാപിച്ചു. എട്ടാമിടം 26, 27 തീയതികളിലായി നടക്കും.

സഹവികാരിമാരായ ഫാ.ജോസ് കൂട്ടുങ്ങൽ, ഫാ. ജെയിംസ് പനവേലിൽ, ഫാ. ജിറിൾ ചിറക്കൽ മണവാളൻ, ഫാ. ജെയ്സൺ കൊച്ചുപുരക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ജോയ് ഇടശേരി, ജോ. കൺവീനർ ഷീജോ കീഴേത്താൻ, സെക്രട്ടറി മനോജ് കരുമത്തി, ബിൻസ് കോലഞ്ചേരി, സെബാസ്റ്റ്യൻ കുമ്പളത്തുപറമ്പിൽ, സോണി ആന്റണി എന്നിവർ നേതൃത്വം നൽകി.