പെരുമ്പാവൂർ: 1094 ടൗൺ എൻ.എസ്.എസ് കരയോഗം ഭരണസമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂന്നാം പാനൽ രംഗത്ത്. കുമാർ ബേക്കറി ഉടമ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് മൂന്നാം പാനൽ രംഗത്ത് വരുന്നത്. നിലവിലെ ഭരണസമിതി രണ്ടായി മത്സര രംഗത്ത് എത്തിയിട്ടുണ്ടെന്ന് ശ്രീകുമാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.കേന്ദ്ര കമ്മറ്റിയുമായോ, യൂണിയൻ കമ്മറ്റിയുമായോ നിലവിലെ കമ്മറ്റിക്ക് അടുപ്പമില്ല. ഇത് ഈ കമ്മറ്റികൾ എടുക്കുന്ന ജനോപകാര പദ്ധതികൾ താഴെ തട്ടിലേക്ക് എത്തുന്നില്ല എന്ന വിമർശനവും അവർ ഉന്നയിച്ചു. നിലവിൽ കരയോഗത്തിന്റെ പരിധിയിൽ വരുന്ന എല്ലാവർക്കും അംഗത്വം നൽകുമെന്നും,എല്ലാ കരയോഗ അംഗങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്താൻ ഈ പാനൽ മുൻകൈ എടുക്കുമെന്നും പത്രസമ്മേളനത്തിൽ ശ്രീകുമാർ പറഞ്ഞു.18 അംഗ ഭരണ സമിതി പാനലിൽ 17 പേർ ഈ മത്സരരംഗത്തുണ്ട്. തിരഞ്ഞെടുപ്പ് ഫെബ്രുവരി 2ന് രാവിലെ 9 മുതൽ 1വരെ പെരുമ്പാവൂരിലെ കരയോഗം ഓഡിറ്റോറിയത്തിൽ നടക്കും.