കൊച്ചി: വല്ലാർപാടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡി.പി വേൾഡിൽ ഡ്രൈവ് ത്രൂ സ്കാനിംഗ് സമ്പ്രദായത്തിനെതിരെ നാളെ മുതൽ കണ്ടെയ് നർലോറി​കൾ പണിമുടക്കും. യൂണിയനുകളുടെ ശക്തമായ സമരത്തെ തുടർന്നാണ് നിലവിലെ പൂൾ സമ്പ്രദായം നിലവിൽ വന്നത്. എന്നാൽ ഡ്രൈവർമാരെ വീണ്ടും സമ്മർദ്ദത്തിലാക്കുന്നതിന് വേണ്ടി പോർട്ടും ഡി.പി വേൾഡിലെ ചില ഉടമ അസോസിയേഷനുംഈ സംവിധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ കുറ്റപ്പെടുത്തുന്നു. . ദീർഘദൂര ട്രിപ്പുകൾ കഴിഞ്ഞ് വരുന്ന ഡ്രൈവർമാർ ഡി.പി വേൾഡിൽ വാഹനം പാർക്ക് ചെയ്ത് നാല് മണിക്കൂർ കഴിഞ്ഞാൽ 1000 രൂപ നൽകണമെന്ന പകൽകൊള്ളയും വ്യവസായത്തെ ബാധിച്ചിട്ടുണ്ട്.ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഭാരവാഹികളായ ജില്ലാപ്രസിഡന്റ് ജോൺ ലൂക്കോസും ജനറൽ സെക്രട്ടറി ജോയ് ജോസഫും അറിയിച്ചു. റീജിണൽ ജോ.ലേബർ കമ്മീഷണർക്ക് തൊഴിലാളികൾ പരാതി നൽകി.