പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതി കൺവെൻഷൻ ജനുവരി 26 മുതൽ 30 വരെ നടക്കും. 26ന് രാവിലെ 9.15 ന് കെ .കെ കർണൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. ഹോമം, ഉപനിഷദ് പാരായണം എന്നിവക്കു ശേഷം സ്വാമി ത്യാഗീശ്വരൻ പ്രവചനം നടത്തും. 10 മണിക്ക് സ്വാമി ചാൾസ് ചൈതന്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എറണാകുളം സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ കെ ആർ രാജപ്പൻ ഉദ്ഘാടനം ചെയ്യും. റിട്ട ജില്ല ജഡ്ജ് വി എൻ സത്യാനന്ദൻ, അഡ്വ ശ്രീകുമാർ, അരീക്കുഴ സുകുമാരൻ, പി വി നിഷാന്ത്, എം ബി രാജൻ, കെ പി ലീലാമണി എന്നിവർ ആശംസകൾ അർപ്പിക്കും. 1.45 ന് മംഗളാനന്ദ സ്വാമിയുടെ ജീവിത സന്ദർഭങ്ങൾ ഒരു ദൃശ്യാവിഷ്‌കാരം ഇന്ദ്രസേനൻ അവതരിപ്പിക്കും. 30 ന് സ്‌നേഹസംഗമം. രാവിലെ 11 ന് അഡ്വ. ടി .എ വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് റിട്ട പ്രിൻസിപ്പൽ ഡോ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡോ പ്രഭാവതി പ്രസന്നകുമാർ, പി പി രാജൻ, കെ എൽ ബാബു, ബാബു ജോസഫ് ,എ.ജി വിജയൻ, എ. വി മനോജ് എന്നിവർ സ്‌നേഹസന്ദേശം നൽകും.