തൃക്കാക്കര : രാജഗിരി കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസ് സംഘടിപ്പിച്ച നാലാമത് രാജഗിരി ബിസിനസ് ലീഗിൽ (ആർ.ബി.എൽ)ഇൻഫോസിസ് തിരുവനന്തപുരം ജേതാക്കളായി. മൂന്നു ദിവസം നീണ്ടുനിന്ന ബാസ്‌ക്കറ്റ്‌ബാൾ മത്സരങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 16 കോർപ്പറേറ്റ് ടീമുകൾ ഏറ്റുമുട്ടി.
ഇൻഫോസിസ് തിരുവനന്തപുരത്തിലെ അഖിൽ കുമാർ, ഇൻഫോസിസ് വനിതാ ടീമിലെ തമിഴ് സെൽവി എന്നിവരാണ് മികച്ച താരങ്ങൾ. ടീം ഫ്രാഗൊമൻ ആണ് സെക്കന്റ് റണ്ണറപ്പ്. പി.ടി തോമസ് എം.എൽ.എ, എറണാകുളം സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. ശ്രീനിജൻ എന്നിവർചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലീഗിൽ ഒരുലക്ഷം രൂപ സമ്മാനത്തുകയായി കൈമാറി. ബ്രാഹ്മിൺസ് ഗ്രൂപ്പ് എം.ഡി മഹേഷ്, രാജഗിരി കോളേജ് ഡയറക്ടർ ഫാ. ഡോ. മാത്യു വട്ടത്തറ , എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോസഫ് ഐ. ഇഞ്ചോടി, ഫാ. ഫ്രാൻസിസ് സെബാസ്റ്റ്യൻ, പ്രൊഫ. കണ്ണൻ ശേഖർ, പ്രൊഫ. റോണി ജോർജ്ജ്, പ്രൊഫ. ഐസക്ക് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.