മൂവാറ്റുപുഴ:കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അഗസ്തീനോസിന്റേയും വിശ്രുത രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 24ന് ആരംഭിക്കും. രാവിലെ 6.30ന് വിശുദ്ധ കുർബാന.വൈകിട്ട് 4.30ന് തിരുസ്വരൂപ പ്രതിഷ്ഠ,തുടർന്ന് വിശുദ്ധ കുർബാന. 25ന് രാവിലെ രാവിലെ 6.30ന് വിശുദ്ധ കുർബാന,വൈകിട്ട് 4 30ന് തിരുനാൾ കുർബാന,സന്ദേശം തുടർന്ന് പ്രദക്ഷിണം വാഴക്കുളം ഭാഗത്തേക്ക്,സമാപന പ്രാർത്ഥന. 26 ന് രാവിലെ 6.30നും 7.45നും വിശുദ്ധ കുർബാന, വൈകിട്ട് 4.30ന് തിരുനാൾ കുർബാന,സന്ദേശം തുടർന്ന് പ്രദക്ഷിണം കലൂർ ഭാഗത്തേക്ക്,സമാപന പ്രാർത്ഥന എന്നിവയും നടക്കും.