അങ്കമാലി: ഇലവുങ്ങാമറ്റം എസ്.എൻ.ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വീട്ടുമുറ്റം പരിപാടിയുടെ ഭാഗമായി മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന കൃതിയെ അധികരിച്ച് സെമിനാർ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ വിഷയം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് പി.വി. പപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ, എസ്.എൻ.ഡി.പി.ശാഖായോഗം പ്രസിഡന്റ് എ. ബാലൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ്, പെൻഷനേഴ്സ് യൂണിയൻ മൂക്കന്നൂർ യൂണിറ്റ് പ്രസിഡന്റ് പി.കെ.വർഗീസ്, പി.ജെ. മാത്യു, എ.വി. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.