അങ്കമാലി: തുറവൂരിൽ വീടിന് തീപിടിച്ചു. പള്ളിപ്പാട്ടിലെ ഇസ്‌ദോറിന്റെ വീട്ടിൽ ഇന്നലെ രാവിലെ 11.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. മകളുടെ വിവാഹത്തിനായി വീട്ടിലുള്ളവരെല്ലാവരും വീട് പൂട്ടി പോയിരുന്നു. പ്രാർത്ഥനാ സമയത്ത് രൂപക്കൂടിന് സമീപം കത്തിച്ച് വെച്ച മെഴുകുതിരിയിൽ നിന്നും തീ പടർന്നതാണെന്നാണ് നിഗമനം.രൂപക്കൂടും അനുബന്ധ സാമഗ്രികളും, വയറിംഗും കത്തിനശിച്ചു. വീടിന്റെ എയർ ഹോളിലൂടെ പുകവരുന്നത് കണ്ട അയൽവാസികളാണ് ഫയർ ഫോഴിസിനെ വിവരമറിയിച്ചത്. അങ്കമാലിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയപ്പോഴേയ്ക്കും നാട്ടുകാർ വീടിന്റെ മുകളിലെ വാതിൽ തുറന്ന് അകത്ത് കയറിയിരുന്നു.നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്നാണ് തീയണച്ചത്.സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ബിജു ആന്റണി, ബെന്നി അഗസ്റ്റിൻ, ഓഫീസർമാരായ എം.വി.ബിനോജ്, ടി.എൻ.ശ്രീനിവാസൻ, എം.ആർ.അരുൺ, ഹോം ഗാർഡ് റെയ്‌സൻ എന്നിവർ നേതൃത്വം നൽകി.