കൊച്ചി: പ്രമുഖ വ്യവസായിയും പാറയ്ക്കൽ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സ്ഥാപക ഉടമയും കോടനാട് ക്യാരീസ് പൈപ്പ്‌സ് ആൻഡ് ട്യൂബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും അക്വാടെക് പോളിമേഴ്‌സ് ഡയറക്ടറുമായ വളഞ്ഞമ്പലം മാണിക്കത്ത് റോഡിൽ തരിയൻ പാറയ്ക്കൽ (86) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) വൈകിട്ട് 3ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിമുക്ക് സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി തര്യൻ. മക്കൾ: ജെസി പോളി, ജോസി തരിയൻ പാറയ്ക്കൽ, അഡ്വ. ജോമി തരിയൻ പാറയ്ക്കൽ, ജെന്നി ജോണി, ജീന തോമസ്. മരുമക്കൾ: അഡ്വ. പോളി ജെ. അരീക്കാട്ട്, ത്രേസ്യാമ്മ, ലൈജു, ജോണി (എൻജിനീയർ), തോമസ് (ചാർട്ടേഡ് അക്കൗണ്ടന്റ്).