ആലുവ: പെരിയാറിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷിച്ചു. ആലുവ പാലസിന് സമീപം കൊട്ടാരക്കടവിൽ നിന്ന് പുഴയിൽ വീണ ആലപ്പുഴ താമരക്കുളം ചാരുമൂട് ഗീതാഭവനിൽ അനിൽകുമാറിനെയാണ് (49) രക്ഷിച്ചത്. ഇയാൾ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.