മൂവാറ്റുപുഴ: കാറിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനടക്കാരനായ വൃദ്ധൻ മരിച്ചു. പേഴയ്ക്കാപ്പിള്ളി എസ് വളവ് മല്ലിക്കുടിയിൽ പരീതാണ് (75) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ എം.സി. റോഡിൽ പേഴയ്ക്കാപ്പിള്ളി എസ്.വളവിൽ വച്ചായിരുന്നു അപകടം. ഭാര്യ: താഹിറ. മക്കൾ: സുനി, ജാസ്മി. മരുമക്കൾ: സുബൈർ, അമീർ.