ldf
മനുഷ്യ മഹാശൃംഖലയുടെ പ്രചരണാർത്ഥം സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു നയിച്ച എൽ.ഡി.എഫ് ജില്ലാ ജാഥയ്ക്ക് ആലുവയിൽ എത്തിയപ്പോൾ

ആലുവ: മനുഷ്യ മഹാശൃംഖലയുടെ പ്രചരണാർത്ഥം സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു നയിക്കുന്ന എൽ.ഡി.എഫ് ജില്ലാജാഥയ്ക്ക് ആലുവയിൽ സ്വീകരണം നൽകി. സംഘാടക സമിതി ചെയർമാൻ എ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പി. രാജു, എൻ.സി. മോഹനൻ, ജബ്ബാർ തച്ചയിൽ എന്നിവർ പ്രസംഗിച്ചു. കൺവീനർ എ.പി. ഉദയകുമാർ സ്വാഗതം പറഞ്ഞു.