arun
എൻ..അരുൺ

മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്തംഗം എൻ.അരു

ണിനെ സിനിമയിലെടുത്തു. അഭിനയമല്ല, കഥ, തിരക്കഥ, സംവിധായക റോളിലാണ് എത്തുന്നത്.

പൗരത്വപ്രശ്നമാണ് സിനിമയുടെ വിഷയം. പൗരത്വ നിയമ ഭേദഗതിയെ തുടർന്ന് അസം, ഒറീസ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ ഇതൾ വിരിയുന്നത്.

ചലച്ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 ന് നടക്കും.
മലയാളത്തിലെ പ്രമുഖ അഭിനേതാക്കൾക്കൊപ്പം ഉത്തരേന്ത്യൻ കലാകാരന്മാരും നിരക്കുന്ന ചലച്ചിത്രത്തിന് പേരിട്ടിട്ടില്ല. എന്റെ കൂട്ടുകാർ എന്ന വാട്സ് ആപ് കൂട്ടായ്മയാണ് നിർമ്മാണം.

നിരൂപക പ്രശംസ നേടിയ അക്ഷിത എന്ന സ്ത്രീപക്ഷ ഹ്രസ്വ ചിത്രത്തിൻറ ശില്പി കൂടിയാണ് അരുൺ. ജില്ലാ പഞ്ചായത്തിൽ വാളകം ഡിവിഷൻ പ്രതിനിധിയാണ്. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന ജോയിൻറ് സെക്രട്ടറിയുമാണ് ഈ മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശി. ജില്ലയിലെ സി.പി.ഐയുടെ സൗമ്യമുഖങ്ങളിലൊരാളായ ഇദ്ദേഹം നിയമ ബിരുദധാരിയാണ്.

സമകാലിക രാഷ്ട്രീയത്തിൽ വൻ ചർച്ചകൾക്ക് ഈ സിനിമ കാരണമാകും. പതിവ് ശൈലികളിൽ നിന്ന് വ്യത്യസ്തമാകും സിനിമ.

എൻ.അരുൺ