ആലുവ: ആലുവ മാർ അത്തനേഷ്യസ് ട്രോഫിക്കു വേണ്ടിയുള്ള 19-ാമത് അഖിലേന്ത്യ ഇന്റർ സ്‌കൂൾ ഇൻവിറ്റേഷൻ ഫുട്‌ബാൾ ടൂർണമെന്റിൽ ഇന്നലെ നടന്ന സെമി ഫൈനലിൽ പൂവാർ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനെ പരാജയപ്പെടുത്തി പനമ്പിള്ളിനഗർ ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂൾ ഫൈനലിൽ കടന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് വിജയം.
ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കോഴിക്കോട് സാമോറിയൻസ് ഹയർ സെക്കൻഡറി സ്‌കൂളും കാസർകോട് ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളും തമ്മിൽ ഏറ്റുമുട്ടും.