തൃപ്പൂണിത്തുറ: കിഴക്കേ കോട്ട ഭാഗത്ത് വച്ച് കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ് ഡ്രൈവർക്ക് പരിക്കേൽപ്പിക്കുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്ത പ്രതിയെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മരട് ഐക്കരപ്പറമ്പിൽ വീട്ടിൽ സ്വയാനന്ദൻ മകൻ സോമരാജൻ (25 )നെയാണ് ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി രണ്ടാം തീയതി രാത്രി 8.15 നാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴയിൽ നിന്നും എറണാകുളത്തേയ്ക്ക് വരികയായിരുന്ന ബസിനാണ് ഇയാൾ കല്ലെറിഞ്ഞത്. ഇതേത്തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കൽ,ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തു. നിലവിൽ പ്രതിക്കെതിരെ മരട്, അമ്പലമേട് എന്നി സ്റ്റേഷനുകളിൽ അടിപിടി,. കഞ്ചാവ് ഉപയോഗിക്കൽ തുടങ്ങിയ കേസുകൾ ഉണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.