പെരുമ്പാവൂർ: യുവാവിനെ ആൾതാമസമില്ലാത്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങോല ഒർണ വേളായിപ്പറമ്പിൽ കുഞ്ഞപ്പന്റെ മകൻ സജിയെയാണ് (40) ഇന്നലെ രാവിലെ പതിനൊന്നോടെ മരിച്ച നിലയിൽ കണ്ടത്. അവിവാഹിതനാണ്. സോമില്ലിലെ ജോലിക്കാരനായിരുന്നു. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസും ഫോറൻസിക് അധികൃതരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പെരുമ്പാവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ.