തൃക്കാക്കര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യണമെന്ന് എൽ.ഡി.എഫിന്റെ അഭ്യർത്ഥന കോൺഗ്രസ് പ്രസിഡന്റ് നിരാകരിക്കാൻ കാരണം വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റ് കുറയുമെന്ന ഭയം കൊണ്ടാണെന്ന് പി.രാജു പറഞ്ഞു.എൽ.ഡി.എഫ് നടത്തിയ ജില്ലാ മേഖല ജാഥക്ക് കാക്കനാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിലെ അധികാര സ്ഥാനത്തേക്കാൾ രാജ്യത്തെ ജനങ്ങളാണ് വലുതെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ സി.എൻ.അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. എൽ.സി.എഫ് നേതാക്കളായ എസ്.സതിഷ്, പി.എം.ഇസ്മായിൽ, സക്കീർ ഹുസൈൻ, സി.കെ. പരീദ്, കെ.കെ.അഷറഫ്, കെ.എൻ.സുഗതൻ, എം.പി.രാധാകൃഷ്ണൻ, ടി.സി.സൻ ജിത്ത്, നവകുമാരൻ, എൻ.അരുൺ, പോൾ വർഗ്ഗീസ്, അഡ്വ.വർഗ്ഗീസ് പുല്ലൻ, തങ്കച്ചൻ ആലപ്പാട്ട്, അഗസ്റ്റ്യൻ കോലഞ്ചേരി എന്നിവർ സംസാരിച്ചു.